കരിയംപ്ലാവ് : ദരിദ്രരുടെയും സാധാരണക്കാരുടെയും സംരക്ഷകനാണ് യേശുവെന്ന് പാ. ജേക്കബ് ദാനിയേൽ. കരിയംപ്ലാവിൽ നടക്കുന്ന ഡബ്ലിയു എം ഇ സഭകളുടെ കൺവെൻഷന്റെ മൂന്നാം ദിവസത്തെ യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വ്യക്തികളിൽ സന്തോഷവും സമാധാനവും പകരുന്ന സുവിശേഷം ലോകത്തെ മാറ്റിമറിക്കുമെന്നും ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ യേശുവിലുള്ള വിശ്വാസം സഹായിക്കുമെന്നും അദ്ദേഹം സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
ഭീതിയോടെ കഴിയുന്ന മനുഷ്യർ പ്രത്യാശയ്ക്കായി ആശ്രയിക്കുന്നത് യേശുവിന്റെ വചനങ്ങളെയാണ്. മദ്യത്തിനും ലഹരിമരുന്നിനും അടിമകളായി യുവലോകം മാറുന്നു. ഇത്തരം സാമൂഹിക വിപ ത്തുകളിൽ നിന്ന് അവരെ രക്ഷിക്കാൻ യേശുവിന്റെ വചനങ്ങൾക്കു മാത്രമേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. പാ. എം എസ് വിൽസൺ അധ്യക്ഷത വഹിച്ചു. ഡോ. ഒ എം രാജുക്കുട്ടി സന്ദേശം നൽകി. പാ. ബിബിൻ മാത്യു പ്രസംഗിച്ചു.
ഇന്ന് 10നും 2നും പൊതുയോഗം. 5.30നു നടക്കുന്ന പൊതുസമ്മേളനത്തിൽ പാ. പി.ജി അനിൽകുമാർ അധ്യക്ഷനാകും. റവ. ഡോ. വി. പി. ജോസ്, റവ. ഡോ.സണ്ണി ഫിലിപ് എന്നിവർ പ്രസംഗിക്കും.

Comments are closed.