യേശുക്രിസ്തു ഹിന്ദുവായിരുന്നു ; വിവാദ പ്രസ്താവനയുമായി സ്വാമി നിശ്ചലാനന്ദ
പത്തുവർഷത്തെ വിവരങ്ങൾ ബൈബിളിൽ ഇല്ലെന്നും ആ കാലത്താണ് യേശു ഇന്ത്യയിൽ താമച്ചതെന്നും സ്വാമി നിശ്ചലാനന്ദ
ഛത്തീസ്ഗഡ്: യേശുക്രിസ്തു ഹിന്ദുവായിരുന്നു എന്നും പത്തുവർഷം ഇന്ത്യയിൽ താമസിച്ചു കൂടാതെ ഈ കാലയളവിൽ യേശു മൂന്നു വർഷം പുരിയിൽ ആയിരുന്നു താമസിച്ചിരുന്നത് എന്ന വാദവുമായി പുരി ഗോവർധൻ പീഠത്തിന്റെ ശങ്കരാചാര്യർ സ്വാമി നിശ്ചലാനന്ദ സരസ്വതി. ഛത്തീസ്ഗഡിൽ നടന്ന ഒരു സമ്മേളനത്തിൽ ആണ് ശങ്കരാചാര്യർ പ്രസ്താവന നടത്തിയത്. പുരിയിൽ താമസിച്ച യേശു ശങ്കരാചാര്യമായി ബന്ധപ്പെടുകയും ആത്മീയ പരിശീലനം നേടുകയും ചെയ്തു. യേശു വൈഷ്ണവ ആചാരാനുഷ്ഠാനങ്ങൾ അഭ്യസിച്ച ശിഷ്യനായിരുന്നു എന്നും ശങ്കരാചാര്യർ കൂട്ടിച്ചേർത്തു. കൂടാതെ യേശുവിനെപ്പറ്റി പത്തുവർഷത്തെ വിവരങ്ങൾ ബൈബിളിൽ ഇല്ലെന്നും ആ കാലത്താണ് യേശു ഇന്ത്യയിൽ താമച്ചതെന്നും സ്വാമി നിശ്ചലാനന്ദ, മുഹമ്മദ് നബിയും ഹിന്ദുവായിരുന്നു എന്ന് പ്രസ്താവിക്കുകയുണ്ടായി.
ഇപ്പോൾ വിവാദപ്രസ്താവന നിഷേധിച്ച് അനേക ക്രൈസ്തവ സമൂഹം ആണ് വന്നിരിക്കുന്നത് . മതചരിത്രവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നടത്തുമ്പോൾ ഒരു മത നേതാവെന്ന നിലയിൽ സ്വാമി നിശ്ചലാനന്ദ സരസ്വതി ശ്രദ്ധിക്കേണ്ടിയിരുന്നു. ശങ്കരാചാര്യരെ പോലെയുള്ള വ്യക്തികൾ ഉന്നതസ്ഥാനത്ത് ഉള്ള ഒരാളിൽ നിന്ന് ഇത്തരം പ്രസ്താവന കേട്ടത് അഗീകരിക്കാൻ കഴിയാതെ ഇരിക്കുകയാണ് ക്രൈസ്തവ സമൂഹം . നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ചരിത്രവസ്തുതകൾ മാറ്റാൻ എങ്ങനെ കഴിയും? ” ഛത്തീസ്ഗഡ് ആർച്ച ബിഷപ്പ് വിക്ടർ ഹെൻട്രി പ്രതികരിച്ചു. ബൈബിളിൽ പരാമർശമില്ലാത്ത കാര്യങ്ങളാണ് ഇവയൊക്കെ എന്നും ഇതൊന്നും മറ്റാരും അവകാശപ്പെട്ടിട്ടില്ല എന്നും ഭുവനേശ്വറിലെ സത്യനഗർ ആർച്ച്ബിഷപ്പ് ജോൺ ബറുവ പറഞ്ഞു. ക്രിസ്തുമതം ഉണ്ടാകുന്നതിന് മുമ്പ് യേശു ഹിന്ദുവായിരുന്നെങ്കിൽ ക്രിസ്ത്യാനിത്വം എങ്ങനെ നിലവിൽ വന്നു എന്ന് അദ്ദേഹം ചോദിച്ചു. അതേസമയം ഛത്തീസ്ഗഡിൽ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള പ്രസ്താവനയാണ് ഇതെന്നും ആരോപണമുണ്ട്. “വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട സ്വാമി നിശ്ചലാനന്ദയുടെ വാക്കുകൾ രാഷ്ട്രീയപ്രേരിതമായതുകൊണ്ട് തള്ളിക്കളയുകയാണ്. ഇതിന് വസ്തുതകളുടെയോ തെളിവുകളുടെയോ പിന്തുണയില്ല.” ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറം പ്രസിഡണ്ട് അരുൺ പന്നലാൽ പറഞ്ഞു.
