Ultimate magazine theme for WordPress.

മോർമൺ സഭയുടെ മുതിർന്ന നേതാവ് ജെഫ്രി ആർ. ഹോളണ്ട് അന്തരിച്ചു

സാൾട്ട് ലേക്ക് സിറ്റി: ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയിന്റ്‌സ് സഭയുടെ ഉന്നത നേതാവായ ജെഫ്രി ആർ ഹോളണ്ട് (85) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം. സഭയുടെ നയരൂപീകരണ സമിതിയായ ക്വാറം ഓഫ് ദി ട്വൽവ് അപ്പോസ്തലുകളിൽ അംഗമായ അദ്ദേഹം സഭാ തലപ്പത്തേക്ക് വരാനിരുന്ന പ്രധാന വ്യക്തിയായിരുന്നു.

ബ്രിഗാം യംഗ് യൂണിവേഴ്സിറ്റിയുടെ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. എന്നാൽ 2021-ൽ സ്വവർഗ്ഗ വിവാഹത്തിനെതിരെ അദ്ദേഹം നടത്തിയ പ്രസംഗം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സഭയുടെ പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട് ഒരു വിഭാഗം സ്വാഗതം ചെയ്തപ്പോൾ മറ്റൊരു വിഭാഗം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ താൻ ദുഃഖിതനാണെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. 2023-ൽ അന്തരിച്ച പാട്രിീഷ്യ ടെറിയാണ് ഭാര്യ.

Sharjah city AG

Comments are closed.