Ultimate magazine theme for WordPress.

ജെയ്സ് പാണ്ടനാടിനെ ആദരിച്ചു

അറ്റ്ലാൻ്റ: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പ് സംഘടിപ്പിച്ച സെമിനാറിൽ വച്ച് പ്രഭാഷകനും സോഷ്യൽ ആക്ടിവിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാടിനെ ആദരിച്ചു. ക്രൈസ്തവ ന്യായശാസ്ത്രവാദ രംഗത്തും ക്രൈസ്തവ ന്യുനപക്ഷ ക്ഷേമത്തിന് വേണ്ടിയുള്ള ഇടപെടലിനും സാമൂഹിക – മനുഷ്യാവകാശ രംഗത്തും നടത്തുന്ന പ്രവർത്തനങ്ങളെയും മാനിച്ചാണ് ആദരവ് നൽകിയത്. അറ്റ്ലാൻ്റയിൽ വച്ച് നടന്ന ചടങ്ങിൽ ഫെല്ലോഷിപ്പ് പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ കെ ഫിലിപ്പ് മെമൻ്റോ കൈമാറി. വൈസ് പ്രസിഡൻ്റ് റോയി മേപ്രാൽ, സെക്രട്ടറി പാസ്റ്റർ എബി മാമ്മൻ, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ബിജു ജോർജ്, ട്രഷറാർ സൂസൻ ബി ജോൺ, പബ്ലീഷർ പാസ്റ്റർ പി പി കുര്യൻ , സണ്ണി താഴാംപള്ളം, ഡോ.ജോളി താഴാംപള്ളം, ഹല്ലെലുയ്യ പത്രം ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോ, ക്രൈസ്തവ ചിന്ത ചീഫ് എഡിറ്റർ കെ എൻ റസ്സൽ, പാസ്റ്റർ ബെഞ്ചമിൻ തോമസ് എന്നിവർ പങ്കെടുത്തു. സുഭാഷിതം പത്രം ചീഫ് എഡിറ്റർ പാസ്റ്റർ സി പി മോനായി ആശംസ അറിയിച്ചു

Sharjah city AG