Ultimate magazine theme for WordPress.

ജെയിംസ് വെബ്ബിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി

വാഷിംഗ്‌ടൺ : ബഹിരാകാശത്തെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലസ്കോപ് ജെയിംസ് വെബ്ബിലേക്ക് ഒരു ഉൽക്കാശില ഇടിച്ചു കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.
മെയ് 22 നും മെയ് 24 നും ഇടയിൽ ആണ് ബഹിരാകാശ ദൂരദർശിനിയിൽ ഉൽക്കാശില ഇടിച്ചത്. നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും കനേഡിയൻ ബഹിരാകാശ ഏജൻസിയും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രകടന റിപ്പോർട്ടിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായി അറിയിച്ചു. ദുരദർശിനിയുടെ നിരീക്ഷണാലയത്തിന്റെ C3 മിറർ വിഭാഗത്തിന്റെ \”ടെലിസ്കോപ്പ് ഏരിയയുടെ ഒരു ചെറിയ ഭാഗത്താണ് കേട് ഉണ്ടായിരിക്കുന്നത്. ഇത്തരം കൂട്ടിയിടികളെ നേരിടാൻ ദൂരദർശിനി രൂപകൽപ്പന ചെയ്തിട്ടുണ്ടെങ്കിലും. ഇടിയുടെ അഘാദം കരണമായിരിക്കാം.

Sharjah city AG