ലോസ് ഏഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് താരം ജെയിംസ് വാൻ ഡെർ ബീക്ക് തന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ പങ്കുവെച്ച ആത്മീയ ചിന്തകൾ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പ്രചോദനമാകുന്നു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവേ തന്റെ തൊഴിലിനും കുടുംബ ഉത്തരവാദിത്തങ്ങൾക്കും അപ്പുറം ദൈവത്തിന്റെ നിരുപാധികമായ സ്നേഹമാണ് തന്റെ യഥാർത്ഥ സ്വത്വമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
“ഞാൻ നിലനിൽക്കുന്നു എന്നതുകൊണ്ട് മാത്രം ഞാൻ ദൈവത്തിന് പ്രിയപ്പെട്ടവനാണ്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആഴത്തിലുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. എല്ലാ ലൗകിക പദവികളും നഷ്ടപ്പെട്ടപ്പോഴും ദൈവത്തിലുള്ള വിശ്വാസം അദ്ദേഹത്തിന് സമാധാനം നൽകി.

Comments are closed.