Ultimate magazine theme for WordPress.

മകൻ വിവേക് മാമോദീസ സ്വീകരിച്ചെന്ന് ജെ.ഡി. വാൻസ്

അറ്റ്‌ലാന്റ: തന്റെ രണ്ടാമത്തെ മകൻ വിവേക് (6 വയസ്സ്) ഈസ്റ്റർ ദിനത്തിൽ കത്തോലിക്കാ സഭയിൽ നിന്ന് മാമോദീസ സ്വീകരിച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ജോർജിയ സർവകലാശാലയിൽ നടന്ന ടേണിംഗ് പോയിന്റ് യു എസ് എ സമ്മേളനത്തിൽ സംസാരിക്കവെയാണ് വാൻസ് തന്റെ കുടുംബത്തിലെ സന്തോഷവാർത്ത പങ്കുവെച്ചത്.

കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ചാർലി കിർക്കിന്റെ സ്മരണ പുതുക്കുന്ന ചടങ്ങിൽ പിതൃത്വത്തെക്കുറിച്ചും മക്കൾക്ക് നൽകേണ്ട ഓർമ്മകളെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മൂന്ന് മക്കളും കത്തോലിക്കാ വിശ്വാസത്തിലാണ് വളരുന്നതെന്ന് വാൻസ് പറഞ്ഞു. മൂത്ത മകൻ ഇവാൻ (8 വയസ്സ്) കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് മാമോദീസ സ്വീകരിച്ചത്.

Sharjah city AG

Comments are closed.