Ultimate magazine theme for WordPress.

ജെ.ഡി. വാൻസും എറിക്ക കിർക്കും തമ്മിലുള്ള ചിത്രം വൈറൽ; വ്യക്തിവൈരാഗ്യമെന്ന് വിമർശകർ

വാഷിംഗ്ടൺ : വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ടേണിംഗ് പോയിന്റ് യുഎസ്എ സി ഇ ഒ എറിക്ക കിർക്കും തമ്മിലുള്ള ഒരു ആലിംഗനത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിവാദമായി. യൂണിവേഴ്സിറ്റി ഓഫ് മിസിസിപ്പിയിൽ നടന്ന ടി പി യു എസ് എ പരിപാടിക്ക് ശേഷമായിരുന്നു സംഭവം.

ബുധനാഴ്ച നടന്ന പരിപാടിയിൽ എറിക്ക കിർക്ക് വാൻസിനെ പരിചയപ്പെടുത്തിയ വാക്കുകളും അതിനെത്തുടർന്നുണ്ടായ ആലിംഗനവുമാണ് ചർച്ചയായത്. തന്റെ മൺമറഞ്ഞ ഭർത്താവ് ചാർളി കിർക്കുമായി വാൻസിന് ചില സാമ്യങ്ങൾ കാണുന്നു എന്ന് എറിക്ക പറഞ്ഞിരുന്നു. ആലിംഗനസമയത്ത് എറിക്കയുടെ കൈ വാൻസിന്റെ തലയുടെ പിന്നിൽ പതിഞ്ഞത് പലരും അനുചിതമായി കണക്കാക്കുകയും ഇരുവരും തമ്മിൽ അനൗചിതമായ ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയും ചെയ്തു. ഇത് വാൻസിന്റെ ഭാര്യയുമായുള്ള വിവാഹബന്ധം തകർന്നു എന്ന അഭ്യൂഹങ്ങൾക്കും വഴിവെച്ചു. ഓൺലൈൻ വിമർശനങ്ങൾക്കിടയിലും എറിക്ക കിർക്കിനെ പിന്തുണച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തി. നിലവിൽ ഈ വിഷയത്തിൽ ജെ ഡി വാൻസോ എറിക്ക കിർക്കോ നേരിട്ട് പ്രതികരണം അറിയിച്ചിട്ടില്ല.

Sharjah city AG

Comments are closed.