Ultimate magazine theme for WordPress.

ഐവർകാല ശ്രദ്ധ പാലിയേറ്റീവ് കെയർ സെന്റർ നാലാം വർഷത്തിലേക്ക് : പ്രവർത്തന മികവിന് പുരസ്കാരം

കുന്നത്തൂർ: ഐവർകാലയിൽ സ്തുത്യർഹമായി സേവനം ചെയ്യുന്ന ശ്രദ്ധപാലിയേറ്റിവ് കെയർ ആന്റ് കൗൺസിലിംങ് സെന്ററിന്റെ പ്രവർത്തനങ്ങൾ നാലാം വർഷത്തിലേക്ക് .സെൻ്റ് തോമസ് ഇവാൻജലിക്കൽ സഭയുടെ വജ്ര ജൂബിലി പദ്ധതിയിൽ ഉൾപ്പെട്ട ശ്രദ്ധ പാലിയേറ്റിവ് കെയർ ആന്റ് കൗൺസിലിംങ്ങ് സെന്റർ യുവജന പ്രവർത്തന ബോർഡിന്റെ കടമ്പനാട് മാത്യൂ ലൂക്കോസ് മെമ്മോറിയൽ യൂത്ത് സെന്ററിൽ ആണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷംകൊണ്ട് 1400- ൽ അധികം കിടപ്പ് രോഗികളുടെ
ഗ്രൃഹ കേന്ദ്രീകൃത സാന്ത്വന പരിചരണം ഏറ്റെടുത്ത് നടത്തി വരുന്നു. സമഗ്രവും സമ്പൂർണ്ണവുമായ സേവനത്തിന്റെ ഭാഗമായി രോഗികൾക്ക് ഹോസ്പിറ്റൽ ടൈപ്പ് കട്ടിലുകൾ,എയർ ബെഡ്,ഡയപ്പർ,വീൽ ചെയർ, വാക്കർ എന്നിവ നൽകുന്നതിന് പുറമെ മുറിവുകൾക്ക് ഡ്രസ്സിംഗ്, അതിദരിദ്രർക്കുള്ള ഭക്ഷണ വിതരണം, മരുന്ന് വിതരണം എന്നിവയും നടപ്പാക്കുന്നു.

കിടപ്പു രോഗികൾ ആരും അവഗണിക്കപ്പെടാൻ പാടില്ല എന്ന മുഖ്യ സന്ദേശത്തിൻ്റെ ഭാഗമായി ഭവനത്തിനുള്ളവർക്ക് രോഗി പരിചരണ പരിശീലനവും പാലിയേറ്റീവ് കെയർ വോളണ്ടിയർ ട്രെയിനിങ്ങും നടത്തിവരുന്നു.

കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തും പത്തനംതിട്ട ജില്ലയിലെ കടമ്പനാട്, കോയിപ്പുറം പഞ്ചായത്തുകളിലും കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ.ഐവർകാല ഇവാൻജലിക്കൽ യൂത്ത് സെൻ്റർ, കുമ്പനാട് ഇവാൻജലിക്കൽ ഫെലോഷിപ്പ് സെൻ്റർ എന്നിവിടങ്ങളിൽ ഓഫീസ് പ്രവർത്തിക്കുന്നു.
ഡയറക്ടർ റവ.ഡോ. ജോൺ മാത്യു, ട്രഷറർ ജോർജ് ജോൺ, കോഡിനേറ്റർ ഡയാന.സി.രാജു എന്നിവർ നേതൃത്വം നൽകുന്നു.തുരുത്തിക്കര ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് മാർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം മികവ് പുരസ്കാരം ശ്രദ്ധയ്ക്ക് സമ്മാനിച്ചു.

Sharjah city AG

Comments are closed.