Ultimate magazine theme for WordPress.

ക്രൈസ്തവ സഭയെ ഉത്തരേന്ത്യയിൽ വിദേശ സഭയായി പ്രചരിപ്പിക്കുന്നത് ദു:ഖകരം: മാർ ആൻഡ്രൂസ് താഴത്ത്

ന്യൂഡൽഹി: രണ്ടായിരം വർഷമായി രാജ്യത്ത് നിലകൊള്ളുന്ന ക്രൈസ്തവ സഭയെ ഉത്തരേന്ത്യയിൽ വിദേശ സഭയായി പ്രചരിപ്പിക്കുന്നത് ദു: ഖകരമാണെന്നും സഭ പൂർണ്ണമായും ഭാരതീയമാണെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.

തീർച്ചയായും ഇന്ത്യൻ ഭരണഘടന രാജ്യത്ത് സംരക്ഷിക്കപ്പെടണം. ക്രൈസ്തവ സമൂഹം ദൈനംദിനം ഭീഷണി നേരിടുകയാണ്. മതപരിവർത്തന നിയമത്തിന്റെ പേരിൽ ആക്രമിക്കപ്പെടുകയാണ്.
തുടർച്ചയായ ആക്രമണങ്ങളിൽ വേദനയുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആശങ്ക അറിയിച്ചതായും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

എന്തുകൊണ്ടാണ് കേരളത്തിൽ ന്യൂനപക്ഷ കമ്മീഷന്റെ തലപ്പത്ത് ക്രൈസ്തവ സമുദായംഗം വരാത്തത് എന്ന് ചോദിച്ച മാർ ആൻഡ്രൂസ് താഴത്ത് ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.