Ultimate magazine theme for WordPress.

പുതുവർഷത്തിൽ ആദ്യ വിക്ഷേപണത്തിന് തുടക്കം കുറിച്ച് ഐഎസ്ആർഒ

 

പുതുവർഷത്തിൽ ആദ്യ വിക്ഷേപണത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒ . ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് , എക്‌സ്‌പോസാറ്റ് ഇന്ന് രാവിലെ 9.10ന് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പിഎസ്എൽവി വിക്ഷപണം നടത്തിയത്. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്. തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോ‍ഡുകളാണ് ഇതിലുള്ളത്. ബെംഗളൂരു ആസ്ഥാനമായുള്ള രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ആർആർഐ), യുആർ റാവു സാറ്റലൈറ്റ് സെന്ററുമായി (യുആർഎസ്‌സി) സഹകരിച്ച് വികസിപ്പിച്ചെടുത്ത പോലോ‍ഡാണ് പോളിക്സ്. സൂപ്പർനോവ സ്ഫോടനങ്ങൾ പോലുള്ള പ്രപഞ്ചത്തിലെ ഏറ്റവും രസകരമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ അനാവരണം ചെയ്യുന്നതിനും ഇത്തരം ദൗത്യങ്ങൾ സഹായകമാണ്. ഈ പ്രക്രിയകളെയും അവ പുറപ്പെടുവിക്കുന്ന എക്സ്-റേയെയും കുറിച്ച് അന്വേഷിക്കുന്ന ജ്യോതിശാസ്ത്രജ്ഞർക്ക് അവ പ്രധാനമാണ്.

Sharjah city AG