Ultimate magazine theme for WordPress.

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമെന്ന് ഐഎസ്ആര്‍ഒ

ബെംഗളുരു:ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയുടെ അഭിമാന ദൗത്യം നിര്‍ണായകമായ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യയ്ക്കൊപ്പം ലോകവും കാത്തിരിക്കുമ്പോള്‍ ആത്മവിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ. എല്ലാം സജ്ജമാണെന്നാണ് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഏറ്റവും ഒടുവില്‍ നല്‍കിയ പ്രതികരണം.

വിക്രം ലാൻഡർ വൈകിട്ട് 6.04 ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. നടപടിക്രമങ്ങളുടെ ലൈവ് ടെലികാസ്റ്റ് 5.20ന് ആരംഭിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഐഎസ്ആർഒയുടെ ബെംഗളുരുവിലുള്ള കേന്ദ്രങ്ങൾക്കാണ് ദൗത്യത്തിന്റെ നിയന്ത്രണം.

Sharjah city AG