ടെഹ്റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്വാനി എന്ന ഇറാൻ സ്വദേശിയെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ഇസ്രായേലിന് കൈമാറി എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം.
ഇസ്രായേലുമായുള്ള യുദ്ധം മുറുകുന്നതിനിടെയാണ് ഇറാൻ വധശിക്ഷ നടപ്പിലാക്കിയത്. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനിയെ വധിച്ചതിന് പകരമായി ഇസ്രായേൽ നഗരമായ ടെൽ അവീവിന് നേരെ ഇറാൻ വൻതോതിൽ ക്ലസ്റ്റർ മിസൈലുകൾ വിക്ഷേപിച്ചു.

Comments are closed.