ഗാസയിലെ ബീച്ചിൽ ഒരു കൂട്ടം ഇസ്രായേൽ സൈനികർ പതാക ഉയർത്തുകയും ഇസ്രായേലിന്റെ ദേശീയ ഗാനമായ “ഹതിക്വ” ആലപിക്കുകയും ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഇസ്രായേലി വാർത്താ ഔട്ട്‌ലെറ്റ് വാലാ ന്യൂസ് ഷെയർ ചെയ്ത വീഡിയോയിൽ, മണലിൽ നട്ടിരിക്കുന്ന താൽക്കാലിക കൊടിമരത്തിന് ചുറ്റും ഒരു ഡസനിലധികം സൈനികർ തങ്ങളുടെ രാജ്യത്തിന്റെ പതാക ഉയർത്തുമ്പോൾ സല്യൂട്ട് ചെയ്യുന്നതും കാണാം. കടൽത്തീരത്ത് തിരമാലകൾ പിന്നിൽ ആഞ്ഞടിക്കുമ്പോൾ സൈനികർ ഒരേ സ്വരത്തിൽ ഹതിക്വ പാടുന്നു.
കഴിഞ്ഞ മാസം അവസാനം ഹമാസിനെതിരായ യുദ്ധത്തിൽ ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിൽ ഏകദേശം രണ്ട് മൈൽ അകലെ ഇസ്രായേൽ സൈന്യം തങ്ങളുടെ രാജ്യത്തിന്റെ പതാക ഉയർത്തിയിരുന്നു. 2005 ൽ ഇസ്രായേൽ ഗാസയിൽ നിന്ന് പിന്മാറിയതിനു ശേഷം ഫലസ്തീൻ പ്രദേശത്ത് ഇസ്രായേലിന്റെ പതാക പറക്കുന്നത് ഇത് ആദ്യമായാണ്. വ്യോമാക്രമണങ്ങൾക്കിടയിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ ഗ്രൗണ്ട് കാമ്പയിൻ വടക്കൻ ഗാസയിലൂടെ നീങ്ങുകയാണ്.