ജറുസലേം: ജറുസലേമിൽ ക്രിസ്തയനികൾക്കു നേരെ തുപ്പുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവരുടെ വ്യാപകമായ വിമർശനത്തെ തുടർന്ന് ഇസ്രായേൽ പോലീസ് അഞ്ച് തീവ്രജൂതന്മാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ജൂതന്മാരുടെ നടപടികളെ താൻ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റക്കാർക്കെതിരെ വേഗത്തിലുള്ള നടപടി വാഗ്ദ്ധാനം ചെയ്യുമെന്നും നെതന്യാഹു ഒരു പത്രപ്രസ്താവനയിൽ പറഞ്ഞു.
