ഇസ്രായേൽ ആക്രമണം, നിലംപൊത്തി ഗാസയിലെ പതിനാല് നില കെട്ടിടം
ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിലെ 14 നില കെട്ടിടം നിലംപൊത്തി. ഗാസയിലെ അൽ-ഷൊറൂക്ക് ടവറാണ് ഇസ്രായേൽ ആക്രമണത്തിൽ തകര്‍ക്കപ്പെട്ടത്. മെയ് 10ന് ആരംഭിച്ച സംഘര്‍ഷത്തിൽ തകര്‍ക്കപ്പെടുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്. സംഭവത്തിൽ ആര്‍ക്കെങ്കിലും പരിക്കുണ്ടോയെന്ന് വ്യക്തമല്ല. മാധ്യമ സ്ഥാപനങ്ങൾ അടക്കം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇന്നലെ തകര്‍ക്കപ്പെട്ടത്.
ഗാസയിലെ ടവര്‍ തകര്‍ത്തതോടെ 1500 റോക്കറ്റുകളാണ് ഹമാസ് ഇസ്രായേലിലേക്ക് അയച്ചത്. കനത്ത തിരിച്ചടിയാണ് ഇസ്രായേൽ നൽകിയിരിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിൽ ഹമാസിന്റെ ഗാസ സിറ്റി കമാൻഡര്‍ ബാസിം ഈസ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിലൂടെയാണ് ബാസിമിനെ കൊലപ്പെടുത്തിയത്. ബാസിം ഈസയും അനുയായികളും കഴിഞ്ഞിരുന്ന കെട്ടിടത്തിൽ ഇസ്രായേൽ ബോംബിടുകയായിരുന്നു. 2014ന് ശേഷം കൊല്ലപ്പെടുന്ന ഹമാസിന്റെ മുതിര്‍ന്ന നേതാവാണ് ബാസിം. ഇസ്രായേൽ-പലസ്തീൻ സംഘര്‍ഷം രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിന് അമേരിക്ക ദൂതനെ അയച്ചു. അക്രമണം കനത്തതോടെ ഗര്‍ഭിണികളും കുട്ടികളും അടക്കം 65 പേരാണ് പലസ്തീനിൽ കൊല്ലപ്പെട്ടത്. ഹമാസിന്റെ ആക്രമണത്തിൽ ആറ് ഇസ്രായേലികൾക്കും ജീവൻ നഷ്ടമായി.ഹമാസ് റോക്കറ്റ് ആക്രമണ സംവിധാനത്തിന്റെ തലവനും കൊല്ലപ്പെട്ടു. ഇത് തുടക്കം മാത്രമാണെന്നാണ് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഹമാസ് സ്വപ്നത്തിൽ പോലും കാണാത്ത തിരിച്ചടി നൽകുമെന്നും ഹമാസിന്റെ തകര്‍ച്ച ഉറപ്പാക്കും വിധം വ്യോമാക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗാസ അതിര്‍ത്തിയിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ സൈനികൻ ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.
