Ultimate magazine theme for WordPress.

ഗാസയിൽ ഇസ്രായേൽ ആക്രമണം: 82 പേർ കൊല്ലപ്പെട്ടു

ഗാസ : ഗാസയിൽ ഇസ്രായേൽ ആക്രമണം. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ 82 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ദെയ്ർ എൽ-ബലാഹിലെ ഒരു വീടിന് നേരെ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരും ഇതിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.

സഹായം കാത്ത് നിന്ന ഗാസയിലെ 34ഓളം പാലസ്തീനികൾ അടക്കമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മധ്യ ​ഗാസയിൽ മാത്രം 37 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ 23 പേർ കൊല്ലപ്പെട്ടു. തെക്കൻ ​ഗാസയിൽ കൊല്ലപ്പെട്ട 22 പേരിൽ 11 പേരും സഹായം കാത്ത് നിന്നവരാണെന്നാണ് വിവരം.

Sharjah city AG

Comments are closed.