ഇറാൻ : ഇറാന്റെ പ്രകൃതിവാതക വ്യവസായവുമായി ബന്ധപ്പെട്ട സൗത്ത് പാഴ്സ് , അസലൂയ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾക്ക് നേരെ ബുധനാഴ്ച ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപമായ സൗത്ത് പാഴ്സ് ഗ്യാസ് ഫീൽഡ് ഇറാനും ഖത്തറും സംയുക്തമായാണ് പ്രവർത്തിപ്പിക്കുന്നത്.
അമേരിക്കയുമായി ഏകോപിപ്പിച്ചാണ് ഈ ആക്രമണം നടത്തിയതെന്ന് ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ബുഷെറിലെ (Bushehr) ഇറാന്റെ ഏറ്റവും വലിയ ഗ്യാസ് ഫെസിലിറ്റിയായിരുന്നു പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. മേഖലയിലെ സംഘർഷം ഊർജ്ജ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്.

Comments are closed.