ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം
ഗാസാ: മുനമ്പിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. പലസ്തീൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ജനവാസ മേഖലകൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണങ്ങൾ നടത്തിയതെന്ന് പലസ്തീൻ സർക്കാര്‍ അറിയിച്ചു.
40-ലധികം ഇസ്രയേലി യുദ്ധവിമാനങ്ങൾ നടത്തിയ രണ്ട് മണിക്കൂറോളം നീണ്ട ആക്രമണത്തിൽ നാല് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. കുറഞ്ഞത് ഇരുപതോളം പേർക്കെങ്കിലും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട് . എത്ര കുട്ടികള്‍ കൊല്ലപ്പെട്ടെന്നോ അവരുടെ പ്രായത്തെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.