Ultimate magazine theme for WordPress.

സിറിയയിൽ ഇസ്രായേൽ വ്യോമാക്രമണം: ബോംബ് വീണത് സിറിയൻ പ്രസിഡന്റിന്റെ വസതിക്ക് സമീപം

ടെൽ അവീവ് : സിറിയൻ പ്രസിഡന്റിന്റെ വസതിയിൽ നിന്ന് 100 മീറ്റർ അകലെ ബോംബ് വർഷിച്ച് ഇസ്രായേൽ. സംഘർഷം രൂക്ഷമാക്കാനുള്ള നീക്കം ഇസ്രായേൽ നടത്തുകയാണെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷാര ആരോപിച്ചു.

ന്യൂനപക്ഷമായ ഡ്രൂസ് മതവിഭാഗത്തിനു ഭീഷണിയാകുന്ന വിധം സർക്കാർ സേനാവിന്യാസം അനുവദിക്കില്ലെന്ന് ഇസ്രയേൽ പറഞ്ഞു. ഡ്രൂസ് സമൂഹം ഇസ്രായേലിലും ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിലും താമസിക്കുന്നു. അവർ ഇസ്രായേൽ സൈന്യത്തിലും ഉണ്ട്. ഇതിനിടെ, ഗാസയിലേക്കു സഹായം കയറ്റി വന്ന കപ്പലിനു നേരെ മാൾട്ടയ്ക്കു സമീപം ഡ്രോൺ ആക്രമണമുണ്ടായി. ഇസ്രയേലാണു പിന്നിലെന്ന് സഹായവിതരണ ഏജൻസി ആരോപിച്ചു.

Sharjah city AG