Ultimate magazine theme for WordPress.

യെമനിലെ ഹൂതികളുടെ തുറമുഖങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം: 9 മരണം

ജറുസലേം : യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തുറമുഖങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ കനത്ത ആക്രമണം. ആക്രമണത്തിൽ സാലിഫ്, റാസി ഇസ, സനാ എന്നിവിടങ്ങളിലെ തുറമുഖങ്ങൾക്കു കേടുപാടു സംഭവിച്ചു.

ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും ചെയ്തു. വൈദ്യുതിബന്ധം തകരാറിലായതോടെ ആയിരക്കണക്കിനു വീടുകൾ ഇരുട്ടിലായി. ആക്രമണം നടക്കുന്നതിനിടെ ഹുതികൾ ടെൽ അവീവിലേക്ക് തൊടുത്ത 2 ബാലിസ്‌റ്റിക് മിസൈലുകൾ ലക്ഷ്യത്തിലെത്തും മുൻപേ വീഴ്ത്തിയതായി ഇസ്രയേൽ അറിയിച്ചു.

Sharjah city AG