ടെല്‍അവീവ്: എഴുപത്തിയേഴാം വര്‍ഷത്തില്‍ ഇസ്രായേല്‍ സ്വയം നശിച്ചേക്കാമെന്ന് ജൂത മാധ്യമങ്ങള്‍. ചരിത്രത്തില്‍ ഇതുവരെ ഒരു ജൂതഭരണവും എൺപത് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മിവ്‌സാക് ലൈവ് എന്ന ഇസ്രായേലി മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു. ജൂതക്കുടിയേറ്റക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധതരം പ്രശ്‌നങ്ങളും ഇസ്രായേലിന്റെ ആഭ്യന്തരപ്രതിസന്ധികളും മൂലം രാജ്യം തകര്‍ന്നു പോയേക്കാമെന്നാണ് റിപോര്‍ട്ട്.
ക്രി.മു 37 മുതല്‍ ക്രി.ശേ 140 വരെയുണ്ടായിരുന്ന ഹസ്‌മോണിയന്‍ രാജഭരണം എഴുപത്തിയേഴാം വര്‍ഷം തകര്‍ന്നുപോയിരുന്നു. രക്തരൂഷിതമായ ആഭ്യന്തരയുദ്ധം മൂലമായിരുന്നു ഈ ഭരണം തകര്‍ന്നത്. ഹസ്‌മോണിയന്‍ ഭരണം ഇല്ലാതായിട്ട് രണ്ടായിരം വര്‍ഷം കഴിഞ്ഞെങ്കിലും അന്നത്തെ സാഹചര്യത്തിലേക്ക് ഇന്ന് ഇസ്രായേല്‍ എത്തുന്നതായി റിപോര്‍ട്ട് ആശങ്കപ്പെടുന്നു. 1948ല്‍ രൂപീകരിച്ച ഇസ്രായേല്‍ രാജ്യം 2025ല്‍ 77 വര്‍ഷം പൂര്‍ത്തിയാക്കും.
