ഗാസ : ഗാസയിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. വ്യോമാക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടതായി പാലസ്തീൻ ആരോഗ്യ വകുപ്പ് അധികൃതർ വെളിപ്പെടുത്തി. ഖത്തറിൽ ഇസ്രായേലും പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടാവാത്തതിനെ തുടർന്നാണ് ഇസ്രായേൽ സൈനിക നീക്കം സജീവമാക്കിയത്.
കഴിഞ്ഞ ആഴ്ച ഗാസയിലെ 670 ലധികം ഹമാസ് കേന്ദ്രങ്ങളിൽ പ്രാഥമിക ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസ എൻക്ലേവിന്റെ ചില ഭാഗങ്ങളിൽ നിയന്ത്രണം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തത്. നിരവധി ഹമാസ് ഭീകരരെ കൊന്നൊടുക്കിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു.
