ഡമാസ്‌കസ് : സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ശനിയാഴ്ച രാത്രി മുതൽ തങ്ങളുടെ വ്യോമസേനയും നാവികസേനയും 350-ലധികം ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പറഞ്ഞു.
അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് അവകാശവാദം. ഡമാസ്കസിൽ നിന്ന് ലതാകിയയിലേക്കുള്ള സിറിയൻ തന്ത്രപ്രധാനമായ സൈനിക ആസ്തികളുടെ 70-80% പിടിച്ചെടുത്തു. യുദ്ധവിമാനങ്ങൾ, റഡാർ, വ്യോമ പ്രതിരോധ സൈറ്റുകൾ, നാവിക കപ്പലുകൾ, ആയുധശേഖരം എന്നിവയും അവയിൽ ഉൾപ്പെടുന്നുവെന്ന് ഐഡിഎഫ് അറിയിച്ചു.
