ജെറുസലേം: കത്തോലിക്കാ സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ കാരിത്താസിന് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ച് ഇസ്രായേൽ സർക്കാർ. ഇസ്രായേൽ-പാലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശ സന്നദ്ധ സംഘടനകൾക്കും പ്രവർത്തകർക്കും ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ നിന്നാണ് കാരിത്താസിനെ ഒഴിവാക്കിയത്. ഫെബ്രുവരി പത്താം തീയതിയാണ് ജെറുസലേം കാരിത്താസ് ഈ സുപ്രധാന വാർത്ത സ്ഥിരീകരിച്ചത്.
സംഘടനയുടെ നിയമപരവും ഭരണഘടനാപരവുമായ പദവിയിൽ ഇസ്രായേൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് വിദേശ സംഘടനകൾക്കും ജീവനക്കാർക്കും സർക്കാർ പുതുതായി ഏർപ്പെടുത്തിയ രജിസ്ട്രേഷൻ നിബന്ധനകൾ ഇനി കാരിത്താസിന് ബാധകമാകില്ല. ഇസ്രായേൽ സർക്കാരിന്റെ ഈ തീരുമാനത്തെ കാരിത്താസ് ജെറുസലേം സ്വാഗതം ചെയ്തു.

Comments are closed.