ഗാസ: ഒന്നരലക്ഷം സൈനികരും ടാങ്ക് വ്യൂഹവുമായി ഗാസയെ വളഞ്ഞ ഇസ്രയേൽ കരയുദ്ധത്തിന് മുന്നോടിയായി വ്യോമാക്രമണം രൂക്ഷമാക്കി. 600 പോർ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ സാമ്പത്തികകാര്യ മന്ത്രി ജവാദ് അബു ഷമാലയെയും പൊളിറ്റ് ബ്യൂറോ അംഗം സക്കരിയ അബു മൊഅമ്മറിനെയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.
ആക്രമണം നിറുത്തിയില്ലെങ്കിൽ ബന്ദികളെ വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. ഗാസയോടു ചേർന്ന അഷ്‌കലോൺ നഗരത്തിൽ നിന്ന് ഒഴിയാൻ ഇസ്രയേലുകാർക്ക് അന്ത്യശാസനവും നൽകി. സ്‌ത്രീകൾ ഉൾപ്പെടെ 150 പേരെയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ വെളിപ്പെടുത്തി.
