ഫ്ലോറിഡ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രശംസകൊണ്ട് മൂടി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നെതന്യാഹുവിന്റെ കരുത്തുറ്റ നേതൃത്വം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ എന്ന രാജ്യം ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ട്രംപിന്റെ ഈ പരാമർശം.
നെതന്യാഹുവിനെ ഒരു യുദ്ധകാല നായകൻ എന്ന് വിശേഷിപ്പിച്ച ട്രംപ് ഇസ്രായേലിന് ഇപ്പോൾ വേണ്ടത് അത്തരമൊരു നേതാവിനെയാണെന്നും അഭിപ്രായപ്പെട്ടു. ഗാസയിലെ സമാധാന ചർച്ചകൾ, ഇറാൻ ഉയർത്തുന്ന ഭീഷണി തുടങ്ങിയ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. അഴിമതിക്കേസുകൾ നേരിടുന്ന നെതന്യാഹുവിന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ മാപ്പ് നൽകുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു.

Comments are closed.