ഇസ്രായേല്‍ രഹസ്യനീക്കം; ലോകം നടുങ്ങും!
വാഷിങ്ടണ്‍: ലോകത്തെ ബദ്ധവൈരികളായ രാജ്യങ്ങളാണ് ഇസ്രായേലും ഇറാനും. മതപരമായ ആശയാടിത്തറയില്‍ നിന്നാണ് ഇവരുടെ പോരാട്ടം. ജൂതരെ പ്രതിനിധീകരിച്ച് ഇസ്രായേലും മുസ്ലിങ്ങളെ പ്രതിനിധീകരിച്ച് ഇറാനും രംഗത്തുവരുമ്പോള്‍ പലപ്പോഴും ആശങ്ക ലോകമാകെ നിഴലിക്കും. ഇസ്രായേലിന് എല്ലാ സഹായവും ചെയ്ത് അമേരിക്ക കൂടെ നില്‍ക്കാറാണ് ഇതുവരെയുള്ള പതിവ്. ഇസ്രായേലിന്റെ സുരക്ഷയ്ക്ക് അമേരിക്ക വലിയ പ്രധാന്യമാണ് നല്‍കുന്നതും. ഇതിന് പിന്നിലും മതപരമായ ചിന്തയാണ് കാരണമെന്ന് പറയപ്പെടുന്നു.എന്നാല്‍ ഈ മൂന്ന് രാജ്യങ്ങളെയും ബന്ധപ്പെടുത്തി വന്നിട്ടുള്ള പുതിയ റിപ്പോര്‍ട്ട് ഏറെ ഭയപ്പെടുത്തുന്നു. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചുവെന്നാണ് വാര്‍ത്ത. ലോകത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകളിലൊന്നാണ് ഇറാന്റെ ആണവ പദ്ധതി. ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ പോകുന്നുവെന്ന് അമേരിക്കയും സഖ്യകക്ഷികളും കരുതുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ആക്രമണത്തിന് ഇസ്രായേല്‍ അനുമതി ചോദിച്ചുവെന്ന് വാര്‍ത്തയില്‍ പറയുന്നു.ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ആയുധ ഫാക്ടറികള്‍ എന്നിവ ആക്രമിക്കാനാണ് ഇസ്രായേല്‍ പദ്ധതിയിട്ടതത്രെ. ഇക്കാര്യത്തില്‍ അമേരിക്കയുടെ അനുമതി ഇസ്രായേല്‍ ചോദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്പുട്‌നികും സമാനമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് സൈനിക ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിഷേധിച്ച് ഇസ്രായേല്‍ സൈന്യം രംഗത്തെത്തി. അമേരിക്കന്‍ സൈനിക ഓഫീസര്‍മാരോട് ഇത്തരം വിഷയം ചര്‍ച്ച ചെയ്തിട്ടേയില്ല എന്നാണ് അവര്‍ പറയുന്നത്. അതേസമയം, ഇറാന്റെ രണ്ട് കേന്ദ്രങ്ങളില്‍ അടുത്തിടെ ആക്രമണം നടന്നത് സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്.ഇറാന്റെ കരജ് ആണവ കേന്ദ്രവും മിസൈല്‍ ആസ്ഥാനവും അടുത്തിടെ ആക്രമിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ സൈന്യമാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ടെങ്കിലും വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഇസ്രായേലും അമേരിക്കയും ചര്‍ച്ച ചെയ്ത ശേഷമാണോ ഈ ആക്രമണങ്ങള്‍ നടന്നത് എന്നാണ് ഇനി അറിയേണ്ടത്. ഇറാന്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.തങ്ങളുടെ രണ്ട് സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തി എന്നാണ് ഇറാന്‍ പറയുന്നത്. എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് ഓര്‍ഗനൈസേഷന്റെ ഷാഹിദ് ഹിമ്മത് ഇന്റസ്ട്രിയല്‍ ഗ്രൂപ്പ് കേന്ദ്രം സെപ്തംബറില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നിലും ഇസ്രായേല്‍ ആണെന്ന് ഇറാന്‍ ആരോപിക്കുന്നു. ഇറാന്റെ ബാലസ്റ്റിക് മിസൈല്‍ പ്രോഗ്രാമിന് പിന്നില്‍ ഈ കേന്ദ്രമാണ്.ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ പറയുന്നു. ഇസ്രായേലിനെ ഉദ്ദേശിച്ചാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ല എന്നാണ് ഇസ്രായേല്‍ സൈനികര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. ഇറാനുമായി ആണവ കരാറില്‍ എത്തരുതെന്ന് അമേരിക്കയോട് ഇസ്രായേല്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കരാറുണ്ടാക്കിയാല്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കുമെന്നും അത് ബോംബുണ്ടാക്കുന്നതിന് കാരണമാകുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറയുന്നു.ഇറാനുമായി ലോകത്തെ വന്‍ ശക്തി രാജ്യങ്ങള്‍ നേരത്തെ ആണവ കരാര്‍ ഒപ്പുവച്ചിരുന്നു. ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ഇത്. പിന്നീട് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറി ഇറാനെതിരെ ഉപരോധം പുനസ്ഥാപിച്ചു. ട്രംപ് മാറി ജോ ബൈഡന്‍ പ്രസിഡന്റായതോടെ വീണ്ടും ഇറാനുമായി ചര്‍ച്ചകള്‍ നടക്കുകയാണ്.
