ന്യൂഡൽഹി: സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായും നിരപരാധികൾക്കെതിരെ ഭീകരർ നടത്തിയ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് അവർക്ക് ഒരിക്കലും ഓടിയൊളിക്കാൻ സാധിക്കില്ലെന്നും ഇസ്രായേൽ.
പാകിസ്ഥാനിൽ ആക്രമണം നടത്തിയ ഇന്ത്യയ്ക്ക് പൂർണ്ണമായ പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ മികച്ച പ്രതികരണമാണ് ലോകരാജ്യങ്ങൾ നടത്തിയത്.
