Ultimate magazine theme for WordPress.

ഈസ്റ്റർ ദിനത്തിൽ സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ

ഗാസ : ഇന്ന് രാവിലെ സിറിയക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ . കഴിഞ്ഞ ദിവസം സിറിയയിൽ നിന്ന് ഇസ്രായേലിലേക്ക് രണ്ട് ബാച്ചുകളിലായി ആറ് റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. ഇതിന് മറുപടി ആയാണ് ഇസ്രയേലിന്റെ ആക്രമണം.സിറിയയുടെ നാലാം ഡിവിഷനും റഡാറും പീരങ്കി പോസ്റ്റുകളും ഉൾപ്പെടെയുള്ള സൈനിക സൈറ്റുകൾ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമിച്ചതായി സൈന്യം വ്യക്തമാക്കി. സിറിയൻ ഭരണകൂടത്തോട് അനുഭാവം പുലർത്തുന്ന, ദമാസ്കസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പലസ്തീൻ ഗ്രൂപ്പ് മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ലെബനൻ മാധ്യമമായ അൽ-മയദീൻ ടിവി റിപ്പോർട്ട് ചെയ്തു. സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ ഉപദേഷ്ടാവ് ആക്രമണങ്ങളെ \” ക്രൂരനായ ശത്രുവിനെതിരെ മുമ്പുണ്ടായിരുന്നതും നിലവിലുള്ളതും തുടരുന്നതുമായ പ്രതികരണങ്ങളുടെ ഭാഗം\” എന്നാണ് വിശേഷിപ്പിച്ചത്.

സിറിയയിലെ ഇറാൻ അധിനിവേശം തടയാൻ സമീപവർഷങ്ങളിൽ ഇസ്രായേൽ രാജ്യത്തെ സർക്കാർനിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്രായേൽ രാജ്യത്ത് നടത്തിയ ആക്രമണങ്ങളെ തുടർന്ന് ദമാസ്കസ്, ആലെപ്പോ വിമാനത്താവളങ്ങൾ അടച്ചിടുകയും സാധാരണക്കാരും സൈനിക ഉപദേഷ്ടാക്കളും അടക്കം കൊല്ലപ്പെടുകയും ചെയ്തതായി സിറിയ ആരോപിച്ചിരുന്നു.
ലെബനനിലും ഗാസയിലും ഇസ്രയേൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് വെസ്റ്റ്ബാങ്കിൽ വെടിവെപ്പുണ്ടായത്. ഈ ആക്രമണത്തിലാണ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടത്. 2006ൽ ലെബനനില്‍ ഹിസ്ബുള്ളയുമായുണ്ടായ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അതിർത്തി കടന്ന് ഇസ്രയേൽ ഇത്രയും കടുത്ത വ്യോമാക്രമണം നടത്തുന്നത്.ജൂതരുടെയും മുസ്ലിംങ്ങളുടെയും പുണ്യദിവസങ്ങളിൽ ഏറ്റുമുട്ടലുണ്ടായതിനാൽ പ്രത്യാഘാതം ഗുരുതരമാകാനും സാധ്യത കൂടുതലാണ്. ജറുസലേമിലെ അൽ അഖ്‌സ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ഇപ്പോൾ രൂക്ഷമാകുകയാണ്.

Sharjah city AG