Ultimate magazine theme for WordPress.

അബ്രഹാം ഉടമ്പടിയിൽ ഇനി സോമാലിലാന്റും; അംഗീകാരം നൽകി ഇസ്രായേൽ

ജെറൂസലേം: ആഫ്രിക്കൻ മേഖലയിലെ സോമാലിലാന്റിനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഇസ്രായേൽ. വെള്ളിയാഴ്ചയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സോമാലിലാന്റ് പ്രസിഡന്റ് അബ്ദിറഹ്മാൻ മുഹമ്മദ് അബ്ദുല്ലാഹിയും തമ്മിലുള്ള സുപ്രധാന കരാർ ഒപ്പിട്ടത്.

അബ്രഹാം ഉടമ്പടിയുടെ ഭാഗമായി സോമാലിലാന്റ് മാറുമെന്നും ഇതോടെ മേഖലയിൽ സമാധാനവും പുരോഗതിയും ഉണ്ടാകുമെന്നും ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലും എംബസികൾ തുറക്കും. കൃഷി, സാങ്കേതികവിദ്യ, പ്രതിരോധം എന്നീ മേഖലകളിൽ ഇസ്രായേൽ സോമാലിലാന്റിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Sharjah city AG

Comments are closed.