കീവ് : 550 ഇസ്രയേലികൾ താമസിക്കുന്ന ഗാസ അതിർത്തിയിൽ ഇസ്രയേൽ വ്യോമസേന അബദ്ധത്തിൽ ബോംബിട്ടു. സാങ്കേതിക തകരാറുമൂലമാണ് ഇത്തരം ഒരു അബദ്ധം പറ്റിയത് എന്നാണ് സൈന്യം സംഭവത്തെ തുടർന്ന് പുറത്തുവിട്ട വിശദീകരണത്തിൽ പറയുന്നത്.
സംഭവത്തിൽ ആർക്കും പരിക്കു പറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. നിർ യിറ്റ്ഴാക് എന്ന വിഭാഗത്തിൽ പെടുന്ന ആളുകളാണ് ബോംബ് വീണ തെക്കൻ ഗാസ അതിർത്തിയിൽ താമസിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ സന്ദർശിച്ച ദിവസം തന്നെയാണ് സൈന്യത്തിന് ഇത്തരത്തിൽ ഒരു വീഴ്ച പറ്റിയത്.
