Ultimate magazine theme for WordPress.

സംസ്ഥാനത്തു നാളെ മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ശ്രീലങ്കയ്ക്ക് സമീപം ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും തെക്ക് കിഴക്ക് ഭാഗത്തും ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലും ആന്ധ്രാ പ്രദേശത്തിന്റെ തീരമേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞിനും സാധ്യത പ്രവചിക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞിന് സാധ്യത. ഹിമാലയൻ പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. എന്നാൽ മത്സ്യബന്ധനത്തിന് തടസമില്ല.

Sharjah city AG