Ultimate magazine theme for WordPress.

ഇന്തോനേഷ്യയിൽ ഭവനപ്രാർത്ഥനക്കിടയിൽ ആക്രമണം നടത്തി ഇസ്ലാമികവിശ്വാസികൾ

ഇന്തോനേഷ്യ : ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാർത്തയ്ക്കു സമീപമുള്ള റസിഡൻഷ്യൽ ഏരിയയിൽ ഭവനങ്ങൾതോറും നടത്തിവരുന്ന പ്രാർഥന നയിച്ചിരുന്ന കത്തോലിക്കാ വിദ്യാർഥികൾക്കു നേരെ ആക്രമണം നടത്തി ഇസ്ലാമികവിശ്വാസികൾ.സൗത്ത് ടാൻഗെരാങ് നഗരത്തിലെ പാമുലാംഗ് സർവകലാശാലയിലെ 12 വിദ്യാർഥികളായിരുന്നു പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നത്. ആക്രമണത്തിൽ രണ്ടു വിദ്യാർഥിനികൾക്കു പരിക്കേറ്റു. “വീട്ടിൽ ആരാധന നടത്തരുത്, പള്ളിയിൽ വച്ചാണ് ആരാധന നടത്തേണ്ടത്. നിങ്ങൾക്ക് പ്രാർഥിക്കണമെങ്കിൽ, ഞങ്ങൾ മുസ്ലീങ്ങൾ പള്ളിയിൽ ആരാധിക്കുന്നതുപോലെ പള്ളിയിൽ പോകുക” എന്നുപറഞ്ഞാണ് തങ്ങളെ ആക്രമിച്ചതെന്ന് ഒരു വിദ്യാർഥി പങ്കുവച്ചു.

Sharjah city AG
Leave A Reply

Your email address will not be published.