Ultimate magazine theme for WordPress.

ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണം ക്രൈസ്തവരെ ലക്ഷ്യമിട്ട്: യുഎൻ റിപ്പോർട്ട്

മൊസൂള്‍: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തിയ ആക്രമണങ്ങൾ ക്രൈസ്തവർക്ക് നേരെ നടത്തിയ പീഡനങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് പരാമർശിക്കുന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോർട്ട് സുരക്ഷാ കൗൺസിലിന് സമർപ്പിച്ചു. പ്രധാനമായും ക്രൈസ്തവരെ ലക്ഷ്യംവെച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങൾ അഴിച്ചുവിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ ഒന്നാം തീയതിയാണ് റിപ്പോർട്ട് സമർപ്പിച്ചത് . ക്രൈസ്തവരെ നാടുകടത്തിയ സംഭവങ്ങൾ, ഇസ്ലാമിലേക്ക് നടത്തിയ നിർബന്ധിത മതപരിവർത്തനം, ദേവാലയങ്ങളും പൈതൃക കേന്ദ്രങ്ങളും തകർക്കപ്പെട്ട സംഭവങ്ങൾ തുടങ്ങിയവയും റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവർ തിങ്ങിപ്പാർത്തിരുന്ന നിനവേ പ്രവിശ്യയിലെ പ്രദേശങ്ങളിൽ ഭൂരിഭാഗവും തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു.

ആയിരക്കണക്കിന് ക്രൈസ്തവർക്ക് നേരെ നടന്ന അതിക്രമങ്ങളെ പറ്റി പഠിക്കാൻ വേണ്ടിയുള്ള കമ്മീഷനുകൾക്ക് രൂപം നൽകാൻ, കത്തോലിക്കാ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസിനോടും, മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ചേർന്ന് വലിയ പ്രവർത്തനമാണ് ഇർബിലിലെ കൽദായ കത്തോലിക്കാ സഭ നടത്തിയത്. ഈ ശ്രമങ്ങളാണ് ഇറാഖിൽ ക്രൈസ്തവർക്ക് നേരെ നടന്നത് യുദ്ധക്കുറ്റങ്ങൾ ആണെന്ന് അംഗീകരിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും, ജനപ്രതിനിധി സഭയെയും പ്രേരിപ്പിച്ചത്.

Sharjah city AG