ആഫ്രിക്ക : ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിൽ ഇസ്ലാമിക തീവ്രവാദികള്‍ 26 ക്രൈസ്തവരെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബുർക്കിന ഫാസോയിലെ സനാബ പട്ടണത്തിലായിരുന്നു സംഭവം.
ഗ്രാമത്തിലെത്തിയ തീവ്രവാദികൾ 12 വയസ്സിന് മുകളിലുള്ള പുരുഷന്മാരായ എല്ലാ ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെ പിന്തുണയ്ക്കുന്നവരെയും കെട്ടിയിട്ടു. വൈകാതെ ഇവരെ എല്ലാവരെയും അടുത്തുള്ള ക്രിസ്ത്യൻ പള്ളിയിലേക്ക് കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെ പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ) അപലപിച്ചു.
