ബാംഗ്ലൂർ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബാംഗ്ലൂർ സെന്റ് മേരീസ് ബസിലിക്കയിൽ ഇസ്‌ലാം-ക്രിസ്ത്യൻ സംവാദ പരിപാടി സംഘടിപ്പിച്ചു. കർണാടക റീജിയണൽ ഇന്റർറിലീജിയസ് ഡയലോഗ് കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് സ്നേഹകൂട്ടായ്മയിൽ ഇരുവിഭാഗങ്ങളിലെയും മതനേതാക്കളും വിശ്വാസികളും പങ്കെടുത്തു.
സമാധാനവും സ്നേഹവുമാണ് എല്ലാ മതങ്ങളുടെയും കാതലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ബിഷപ്പ് ജോസഫ് സുസൈനാഥൻ പറഞ്ഞു. ബൈബിൾ വചനങ്ങളും ഖുറാനിലെ പ്രാർത്ഥനകളും പരിപാടിയുടെ ഭാഗമായി നടന്നു. യേശുവിനും മറിയത്തിനും ഇസ്‌ലാം നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് സംഗമത്തിൽ ചർച്ചകൾ നടന്നു. ഇത്തരം സംവാദങ്ങൾ സമൂഹത്തിൽ കൂടുതൽ ഐക്യവും സമാധാനവും വളർത്താൻ സഹായിക്കുമെന്ന് സംഘാടകനായ ഫാദർ വിനയ് കുമാർ പ്രത്യാശ പ്രകടിപ്പിച്ചു.

Comments are closed.