നൈജീരിയ പള്ളി കൂട്ടക്കൊലയ്ക്ക് പിന്നിൽ ISIL അനുബന്ധ സംഘടന
അബൂജ :നൈജീരിയൻ പള്ളിയിൽ വിശ്വാസികളെ കൊന്നൊടുക്കിയ ആക്രമണം നടത്തിയതിന് നൈജീരിയൻ സർക്കാർ രാജ്യത്തെ ഐഎസുമായി ബന്ധമുള്ള സായുധ സംഘത്തെ കുറ്റപ്പെടുത്തി . ഓവു പള്ളിയിലെ കൊലപാതകങ്ങൾക്ക് പിന്നിൽ സായുധ സംഘമായ ISWAP ആണെന്ന് സർക്കാർ ആരോപിക്കുന്നുണ്ടെങ്കിലും ആയിരിക്കില്ലെന്നാണ് സുരക്ഷാ വിദഗ്ധർ പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം സായുധ സംഘം ഇതുവരെ ഏറ്റെടുത്തിട്ടില്ല, തലസ്ഥാനമായ അബുജയിൽ വ്യാഴാഴ്ച നടന്ന ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി റൗഫ് അരെഗ്ബെസോളയാണ് മാധ്യമങ്ങളോട് ആരോപണം ഉന്നയിച്ചത്. അക്രമികൾക്കായി സൈന്യം തിരച്ചിൽ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
