യുകെ : ബ്രിട്ടനിൽ ക്രൈസ്തവ വിശ്വാസം വലിയ രീതിയിൽ തിരിച്ചുവരുന്നു എന്ന തരത്തിൽ നേരത്തെ വന്ന വാർത്തകൾ തെറ്റാണെന്ന് സർവേ ഏജൻസിയായ ‘യുഗോവ്’ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്. പുതിയ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി ചുമതലയേറ്റ അതേ സമയത്താണ് ഈ വെളിപ്പെടുത്തൽ വന്നത് എന്നത് ശ്രദ്ധേയമാണ്. വ്യാജമായ കണക്കുകൾ കലർന്നതുകൊണ്ടാണ് അത്തരമൊരു റിപ്പോർട്ട് വന്നതെന്നും അത് വിശ്വസിക്കരുതെന്നും അവർ ഇപ്പോൾ വ്യക്തമാക്കുന്നു.
ബ്രിട്ടനിലെ മാത്രം അവസ്ഥയല്ല ഇത്. അമേരിക്കയിലും സമാനമായ മാറ്റങ്ങളാണ് കാണുന്നത്. പണ്ട് പത്തിൽ ഒരാൾ മാത്രം ‘മതമില്ലാത്തവർ’ എന്ന് പറഞ്ഞിരുന്ന അമേരിക്കയിൽ, ഇപ്പോൾ അത് ഏകദേശം 29 ശതമാനമായി ഉയർന്നിട്ടുണ്ട്. സോഷ്യോളജിസ്റ്റ് ക്രിസ്റ്റ്യൻ സ്മിത്തിന്റെ പഠനങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഇതിനർത്ഥം അവിടെ വിശ്വാസം പൂർണ്ണമായും ഇല്ലാതാകുന്നു എന്നല്ല, മറിച്ച് ആളുകളുടെ മനോഭാവത്തിൽ വലിയ മാറ്റം വരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പഴയ രീതിയിലുള്ള ചടങ്ങുകളേക്കാൾ ഉപരിയായി പുതിയ രീതിയിലുള്ള ആത്മീയത തേടുന്നവരും അവിടെ കുറവല്ല

Comments are closed.