Ultimate magazine theme for WordPress.

സാത്താൻ തലയില്ലാത്ത ജീവിയോ?

സുവി.ഇ എസ് തോമസ്

ചോദ്യം :
സാത്താൻ ഇപ്പോൾ തല ഇല്ലാതെ ഉടൽ മാത്രം ഉള്ള ഒരു ജീവിയാണോ? ഒരാൾ അങ്ങനെ പ്രസംഗിക്കുന്നത് കേട്ടു ഇത് ശരിയാണോ?

കുര്യാക്കോസ്
അടിമാലി

ഉത്തരം :
ദൈവത്തിന്റെ സൃഷ്ടികളായി ഈ ഭൂമിയിൽ ഉള്ള മനുഷ്യരും ജീവജാലങ്ങളും മാത്രമേ ശരീരത്തോട് കൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളു. സ്വർഗ്ഗീയ ജീവികളെല്ലാം ആത്മ ശാരീരികളാണ്. സാത്താൻ ഒരിക്കൽ ആത്മജീവിയായ പ്രധാന ദൂതന്മാരിൽ ഒരുവനായിരിന്നു. (യെശ. 14,യഹസ്‌ക്കൽ 28)ദൈവത്തോടുള്ള മത്സരത്തിന്റെ ഫലമായി അവൻ സ്വർഗ്ഗത്തിൽ നിന്നും വെട്ടേറ്റു വീഴുകയായിരുന്നു.

ആത്മജീവിയായ സാത്താന് അന്നും, ഇന്നും തലയുണ്ട് .തലയില്ലാതെ നടക്കുന്ന ആളാണ്‌ സാത്താൻ എന്നത് കേവലം മിഥ്യാ ധാരണയാണ്.
അങ്ങനെയെങ്കിൽ സാത്താന്റെ തലയെ യേശുക്രിസ്തു ക്രൂശിൽ വച്ച് തകർത്തു എന്നുപറയുന്നതിന്റെ സാരമെന്താണ്?
തല എന്നത് നിയന്ത്രണത്തെയും, കേന്ദ്രത്തെയും സൂചിപ്പിക്കുന്നു.

സാത്താൻ ദൈവത്തിനും അവന്റെ ആധിപത്യത്തിനും വിരോധമായി ഒരു ഭരണം കെട്ടി ചമയ്ക്കുവാനുള്ള ഒരുക്കത്തിൽ ആയിരൂന്നു. അതിന്റെ ആദ്യ ഘട്ടമായിരുന്നു സ്വർഗ്ഗത്തിലെ മത്സരം. ഭൂമിയിൽ വീണശേഷവും അത് തുടർന്നുപൊന്നു.
അതിന് അവൻ ഉപയോഗിച്ച മാർഗ്ഗം മരണം ആയിരുന്നു.
എന്നാൽ ക്രിസ്തു ക്രൂശിൽ തന്നെത്താൻ ഏൽപ്പിച്ചു കൊടുത്തു മരിക്കയാൽ തന്റെ മരണംകൊണ്ട് മരണത്തെ എന്നേക്കുമായി അവൻ തോൽപ്പിച്ചു. ശത്രുവിന്റെ ആയുധമായ മരണത്തെ അവൻ അപഹരിച്ചതോടെ ദൈവത്തിനു വിരോധമായ സാമ്രാജ്യം സ്ഥാപിക്കുവാൻ സാത്താന് മേലാൽ കഴിയാതെയായി. ഇതോടെ സാത്താൻ പരാജയപ്പെട്ടു, തന്റെ സാമ്രാജ്യത്തെ സ്ഥാപിക്കാൻ അവന് കഴിയാതെയായി.

ഇതിനെയാണ് സാത്താന്റെ തലയെ തകർത്തു എന്ന് പറയുന്നത്കൊണ്ട് മനസ്സിലാക്കുവാൻ കഴിയുന്നത്. അല്ലാതെ ചിലർ ചിന്തിക്കുന്നതുപോലെ സാത്താൻ തല യില്ലാതെ പല്ലില്ലാത്ത മോണയുമായി നടക്കുന്ന ഒരു ജീവിയല്ല.
പലരും ഈ അർത്ഥത്തിൽ അത് മനസ്സിലാക്കാത്തത് കൊണ്ടാണ് സാത്താൻ തല യില്ലാതെ ഇപ്പോൾ ജീവിക്കുന്നു എന്നുപഠിപ്പിക്കുന്നത്.

Sharjah city AG

Comments are closed.