Ultimate magazine theme for WordPress.

*സ്വന്തം ജനതയ്ക്ക് നേരെ കൊലവിളിയുമായി ഐആർജിസി കമാൻഡർ; ഇറാനിൽ ഭീതി പടരുന്നു*

 

ഇറാൻ : ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, പ്രതിഷേധിക്കുന്ന സ്വന്തം ജനതയെ വെടിവച്ചു കൊല്ലുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ സലാർ അബ്നൂഷ് മുന്നറിയിപ്പ് നൽകി. ഇറാൻ ദേശീയ ടെലിവിഷനിലൂടെ നടത്തിയ വിവാദ പ്രസ്താവനയിൽ, ഭരണകൂടത്തെ എതിർക്കുന്നവർക്കും ശത്രുരാജ്യങ്ങളെ പിന്തുണയ്ക്കുന്നവർക്കുമെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

“നിങ്ങളുടെ മക്കളെ നിയന്ത്രിക്കുക! അവർ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ പിന്നീട് ഞങ്ങളെ കുറ്റപ്പെടുത്തരുത്” എന്ന് അദ്ദേഹം രക്ഷിതാക്കളോട് ആക്രോശിച്ചു. ശത്രുക്കളുടെ വാക്കുകൾ ആവർത്തിക്കുന്നവർ ഇസ്രയേൽ പക്ഷത്താണെന്നും അങ്ങനെയുള്ളവരെ വെടിവച്ചു കൊല്ലാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഈ കൊലവിളി അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Sharjah city AG

Comments are closed.