ദൈവകൃപയാൽ, അയർലൻഡ് കോർക്ക് എബനേസർ ചർച്ച്ന്റ 7-മത് വാർഷിക കൺവെൻഷനും യുവജന സമ്മേളനവും ഒക്ടോബർ 31 മുതൽ നവംബർ 2 വരെ കാർറൈഗ് സെന്റർ, ബാളിങ്കോളിക്-ൽ വച്ചു നടത്തപ്പെടുന്നു.
മുഖ്യ പ്രാസംഗികനായി പാസ്റ്റർ പി. സി. ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുന്നു.
അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകൾക്ക് പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ ബിജുമോൻ കെ. പി. എന്നിവർ സഹനേതൃത്വം വഹിക്കും. എബെനെസർ കോയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.
ദൈവത്തിന്റെ മഹത്വം പ്രത്യക്ഷപ്പെടുന്ന ഈ മൂന്നു ദിവസങ്ങളിലായി നടക്കുന്ന വാർഷിക കൺവെൻഷനിലേക്കും യൂത്ത് സെമിനാറിലേക്കും
കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

Comments are closed.