ബാഗ്ദാദ്: ഗസയിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യിസ്രായേലിൽ ആക്രമണം നടത്തിയതായി ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ്.
ഇസ്രായേലിലെ ഹൈഫ എയർപോർട്ടിലുള്ള പവർ സ്റ്റേഷനിൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ടെലിഗ്രാം ചാനൽ വഴി ഇസ്ലാമിക് റെസിസ്റ്റൻസ് അറിയിച്ചു. ഭരണകൂടത്തിനെതിരെ ആക്രമണങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.
