ഇസ്രയേൽ : ഇറാന്റെ പുതിയ പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അയാൾ കൊല്ലപ്പെടുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്ന ഏതൊരു നേതാവും വധിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി എവിടെ ഒളിച്ചിരുന്നാലും അയാളെ വധിക്കുക എന്നത് ഇസ്രയേലിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ അടുത്ത നേതാവായി തിരഞ്ഞെടുത്തുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിന്റെ ഈ നിലപാട് അതീവ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

Comments are closed.