Ultimate magazine theme for WordPress.

ഇറാന്റെ മിസൈൽ പ്രഹരശേഷി 80% തകർത്തു; സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഇസ്രായേൽ*

 

ഇസ്രായേൽ : ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനങ്ങളുടെ 80 ശതമാനവും ഇസ്രായേൽ പ്രതിരോധ സേന  തകർത്തതായി മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇറാന്റെ മിസൈൽ വിക്ഷേപണ ശേഷി കുറഞ്ഞത് ഇസ്രായേൽ ജനതയ്ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വിക്ഷേപണ സംവിധാനങ്ങളുടെ 95 ശതമാനവും നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത് പൂർത്തിയായാൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി നാമമാത്രമായി കുറയും. ഇതിലൂടെ സമയപരിധിയില്ലാതെ ഇറാനിൽ സൈനിക നടപടികൾ തുടരാൻ ഇസ്രായേൽ വ്യോമസേനയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഇറാന്റെ ശേഷി പൂർണ്ണമായും തകർക്കുന്നതിലൂടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാമെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ.

Sharjah city AG

Comments are closed.