ശ്രീലങ്ക : അമേരിക്കൻ അന്തർവാഹിനി ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന തകർത്തതിന് പിന്നാലെ മറ്റൊരു ഇറാനിയൻ കപ്പൽ കൂടി ശ്രീലങ്കൻ തീരത്തേക്ക് അടുക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നു. വ്യാഴാഴ്ചയാണ് നൂറിലധികം ക്രൂ അംഗങ്ങളുള്ള ഈ രണ്ടാമത്തെ കപ്പൽ ശ്രീലങ്കയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവേശിച്ചത്. കപ്പൽ അടിയന്തരമായി തീരമടുപ്പിക്കാൻ അനുമതി തേടിയിട്ടുണ്ടെങ്കിലും പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും ലങ്കൻ മന്ത്രി നളിന്ദ ജയതിസ്സ സ്ഥിരീകരിച്ചു.
വിശാഖപട്ടണത്തെ സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ഐആർഐഎസ് ദേനയെ അമേരിക്കൻ സൈന്യം ടോർപ്പിഡോ ഉപയോഗിച്ച് തകർക്കുകയായിരുന്നു. ഈ ആക്രമണത്തിൽ 87 നാവികർ കൊല്ലപ്പെടുകയും 60 ഓളം പേരെ കാണാതാവുകയും ചെയ്തു. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലെ അമേരിക്കൻ അതിക്രമത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കപ്പലിന് അനുമതി നൽകുന്ന കാര്യത്തിൽ ശ്രീലങ്ക അതീവ ജാഗ്രതയിലാണ്

Comments are closed.