*ഇസ്രായേലിലെ ഏറ്റവും വലിയ ഊർജ്ജ നിലയത്തിന് സമീപം ഇറാൻ മിസൈൽ പതിച്ചു; വൻ തീപിടിത്തം, നാശനഷ്ടങ്ങളില്ല*
ഇസ്രായേൽ : തീരദേശ നഗരമായ ഹഡേരയിലെ ഇസ്രായേലിന്റെ ഏറ്റവും വലിയ ഊർജ്ജ നിലയത്തിന് സമീപം ഇറാനിയൻ മിസൈൽ പതിച്ചതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലുടനീളം ഇറാൻ നടത്തിയ മിസൈൽ ആക്രമണ പരമ്പരകൾക്കിടെയായിരുന്നു ഈ സംഭവം. മിസൈൽ പതിച്ചതിന് പിന്നാലെ ഹഡേരയ്ക്ക് സമീപമുള്ള തുറസ്സായ സ്ഥലത്ത് വലിയ തീപിടിത്തമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങളും ഹീബ്രു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
മിസൈൽ പതനത്തെത്തുടർന്ന് വലിയ പരിഭ്രാന്തി പടർന്നെങ്കിലും ഊർജ്ജ നിലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇസ്രായേൽ ഇലക്ട്രിക് കോർപ്പറേഷൻ ബുധനാഴ്ച വൈകിട്ട് അറിയിച്ചു. മിസൈൽ ജനവാസ കേന്ദ്രത്തിലോ നിർണ്ണായക സംവിധാനങ്ങൾക്ക് മുകളിലോ പതിക്കാത്തത് വലിയ ദുരന്തം ഒഴിവാക്കി. മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്.

Comments are closed.