Ultimate magazine theme for WordPress.

ഇറാൻ യുദ്ധം ‘ദൈവനിശ്ചയം’; അമേരിക്കൻ സൈനിക കമാൻഡർമാർക്കെതിരെ പരാതിയുമായി സൈനികർ

 

യുഎസ് : ഇറാൻ യുദ്ധത്തെ ബൈബിളിലെ ‘അന്ത്യകാല’ പ്രവചനങ്ങളുമായും അർമ്മഗെദ്ദോനുമായും ബന്ധിപ്പിച്ച് അമേരിക്കൻ സൈനിക കമാൻഡർമാർ പ്രസംഗിക്കുന്നതായി റിപ്പോർട്ട്. യുദ്ധത്തിൽ അമേരിക്ക പങ്കെടുക്കുന്നതിനെ ന്യായീകരിക്കാൻ ക്രൈസ്തവ മതപരമായ പ്രയോഗങ്ങൾ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഇരുനൂറിലധികം സൈനികർ മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനയായ ‘മിലിട്ടറി റിലീജിയസ് ഫ്രീഡം ഫൗണ്ടേഷന്’ പരാതി നൽകി.

യുദ്ധം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്നും യേശുക്രിസ്തുവിന്റെ രണ്ടാം വരവ് പ്രവചിക്കുന്ന വെളിപാട് പുസ്തകത്തിലെ പരാമർശങ്ങൾ ഇതിന് തെളിവാണെന്നും കമാൻഡർമാർ സൈനികരോട് പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഏതുനിമിഷവും യുദ്ധഭൂമിയിലേക്ക് അയക്കപ്പെടാൻ സാധ്യതയുള്ള യൂണിറ്റുകളിലെ സൈനികരാണ് തങ്ങളുടെ മേലുദ്യോഗസ്ഥർക്കെതിരെ രംഗത്തുവന്നത്. സൈന്യത്തിനുള്ളിൽ ഇത്തരം മതപരമായ ചായ്‌വുകൾ അടിച്ചേൽപ്പിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് സംഘടന വിലയിരുത്തുന്നു.

Sharjah city AG

Comments are closed.