ജറുസലേം: ജറുസലേമിലെ ചരിത്രപ്രധാനമായ ആരാധനാലയങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ക്രിസ്ത്യൻ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ചർച്ച് ഓഫ് ദ ഹോളി സെപൽച്ചർ, മുസ്ലിം മതവിശ്വാസികളുടെ അൽ-അഖ്സ പള്ളിക്കു സമീപമുള്ള ടെമ്പിൾ മൗണ്ട്, ജൂത ക്വാർട്ടർ എന്നിവിടങ്ങളിലാണ് ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ചത്.
മിസൈൽ അവശിഷ്ടങ്ങൾ ചർച്ച് ഓഫ് ദ ഹോളി സെപൽച്ചറിന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് വീണതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഓറൻ മർമോർസ്റ്റൈൻ വ്യക്തമാക്കി. പൗരാണിക നഗരത്തിലെ പ്രധാന പുണ്യസ്ഥലങ്ങൾ തകർക്കാനും വലിയ തോതിൽ ജനനാശമുണ്ടാക്കാനുമാണ് ഇറാൻ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ ആരോപിച്ചു.

Comments are closed.