Ultimate magazine theme for WordPress.

*അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ; റഷ്യൻ നിർദ്ദേശം തള്ളി*

 

 

ഇറാൻ : അമേരിക്കയുമായി നയതന്ത്ര ചർച്ചകൾക്കില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ നിർദ്ദേശം തള്ളിക്കൊണ്ടാണ് ഇറാന്റെ ഈ നീക്കം. തങ്ങൾ പോരാടുന്നത് ‘ചെകുത്താനോടാണെന്നും’ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ച ശത്രുവിനോട് വിട്ടുവീഴ്ചയില്ലെന്നും ഇറാൻ വക്താവ് വ്യക്തമാക്കി.

ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് റഷ്യ ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും, അമേരിക്കയുമായുള്ള ചർച്ചകൾ ചിന്തിക്കാനാവില്ലെന്ന നിലപാടിലാണ് ടെഹ്‌റാൻ. വരും ദിവസങ്ങളിൽ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ആയത്തുള്ള അലി ഖമനയിയുടെ മരണത്തിന് ശേഷം മേഖലയിൽ സമാധാന ശ്രമങ്ങൾ പരാജയപ്പെടുന്നത് യുദ്ധസാഹചര്യം കൂടുതൽ വഷളാക്കാൻ കാരണമാകും.

Sharjah city AG

Comments are closed.